ബി.ജെ.പിയിലെ കലഹം തീർക്കാൻ കേന്ദ്ര നേതൃത്വം കേരളത്തിലേക്ക്
text_fieldsന്യൂഡൽഹി: നിയമസഭാ തെരെഞ്ഞടുപ്പിനു മുമ്പ് ബി.ജെ.പി സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ജനുവരി 15ന് കേരളത്തിലെത്തും.
ഡൽഹിയിലെത്തിയ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി ഇതുമായി ബന്ധപ്പെട്ട് സേന്താഷ് ചർച്ച നടത്തി. എൻ.ഡി.എയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്ന് തുഷാർ വെള്ളാപ്പള്ളി ബോധിപ്പിച്ചു. നിയമസഭ െതരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് 37 സീറ്റുകള്‍ വേണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു.
ജനുവരി അവസാന വാരം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ പാര്‍ട്ടിയിലെയും മുന്നണിയിലേയും പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നത്.
പുനഃസംഘടനയിൽ പ്രതിഷേധവുമായി പാര്ട്ടിപ്രവര്ത്തനങ്ങളില്നിന്ന്്് വിട്ടുനില്‍ക്കുന്ന ശോഭ സുരേന്ദ്രനെതിരെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉന്നയിച്ച പരാതിയിലും തിരിച്ച് ശോഭ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തിനെതിരെ നൽകിയ പരാതിയിലും തീരുമാനമെടുക്കാൻ സംസ്ഥാന നേതാക്കളുമായി സന്തോഷ് ചർച്ച നടത്തും.
കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് വരുന്നുവെന്ന സൂചന ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് അതിന് മുമ്പ് കാര്യങ്ങൾ ധരിപ്പിക്കാനായി തുഷാർ വെള്ളാപ്പള്ളി ഡൽഹിയിലെത്തിയത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയെയും കണ്ട ശേഷമാകും തുഷാര്‍ കേരളത്തിലേക്ക് മടങ്ങുക. സ്വന്തം പാർട്ടിയുടെ സീറ്റുകളുടെ കാര്യത്തിൽ 15ന് വീണ്ടും ചർച്ച നടത്താമെന്ന് ധാരണയിലെത്തിയ തുഷാർ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് എ.ജി തങ്കപ്പൻ, സംഗീത വിശ്വനാഥൻ എന്നിവരുടെ പേരുകളും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.