representational image

കോവിഡ്​ നഷ്ടപരിഹാര വിതരണം പരിശോധിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്​

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള നഷ്ട പരിഹാരം വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെന്ന പരാതി പരിശോധിക്കാൻ കേരളത്തിലേക്ക്​ കേന്ദ്ര സംഘം പുറപ്പെട്ടു.

ഡോ. സ​ങ്കേത്​ കുൽകർണി, രാജേന്ദർ കുമാർ, ഡോ. പി. രവീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ്​ സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലേക്ക്​ പുറപ്പെട്ടത്​. കേരളത്തോടൊപ്പം ആന്ധ്രപ്രദേശ്​, മഹാരാഷ്​ട്ര, ഗുജറാത്ത്​ എന്നീ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘങ്ങൾ പോയിട്ടുണ്ട്​. നഷ്ടപരിഹാരം വാങ്ങിയവരിൽ അഞ്ച്​ ശതമാനത്തോളം പേരുടെ വിവരങ്ങൾ സംഘം പരിശോധിക്കും.

Tags:    
News Summary - Central team coming to Kerala to inspect covid compensation distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.