കാസർകോട്: കേന്ദ്ര സർവകലാശാലയിൽ പുതിയ വൈസ് ചാൻസലറെ നിയമിക്കുന്നതിന് പട്ടിക യായി. രാഷ്ട്രപതിക്കയച്ച അഞ്ചുപേരുടെ പട്ടിക രാഷ്ട്രപതി തിരിച്ചയച്ചിരുന്നു. വിപ ുലീകരിച്ചയക്കാനാണ് സെലക്ഷൻ കമ്മിറ്റിയോട് രാഷ്ട്രപതി നിർദേശിച്ചത്. വൈസ് ച ാൻസലർ പദവിക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ 200ൽപരം അപേക്ഷകളാണുണ്ടായിരുന്നത്.
ഇതി ൽനിന്ന് അഭിമുഖം നടത്തി 26 പേരുടെ പട്ടികയാക്കി. ആദ്യ അഞ്ചുപേരുകളാണ് രാഷ്ട്രപതിക്ക് ആദ്യം സമർപ്പിച്ചത്. ആർ.എസ്.എസ് നേതൃത്വം നിർദേശിച്ച പ്രധാന പേര് പട്ടിക തയാറാക്കുേമ്പാൾ കേന്ദ്ര സർവകലാശാല ഒഴിവാക്കിയതാണ് പട്ടിക തിരിച്ചയക്കാൻ കാരണമെന്ന് പറയുന്നു. പഴയ 26ൽനിന്ന് 10 പേരുകൾ തെരഞ്ഞെടുത്താകും ഇനി അയക്കുക. അന്തിമപട്ടിക ഇൗമാസം 20ന് ബംഗളൂരുവിൽ സെലക്ഷൻ കമ്മിറ്റി യോഗംചേർന്ന് തീരുമാനിക്കും.
സംസ്ഥാനത്തെ ആർ.എസ്.എസ് നേതൃത്വവും കേന്ദ്ര സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. ജയപ്രസാദും തമ്മിൽ പുതിയ വി.സി സംബന്ധിച്ച് തർക്കമുണ്ട്. ജയപ്രസാദിന് കൊച്ചിൻ ശാസ്ത്ര സാേങ്കതിക സർവകലാശാലയിലെ പ്രഫ. ഡോ. കെ. ഗിരീഷിനെ വൈസ് ചാൻസലറാക്കാനാണ് താൽപര്യം. സെലക്ഷൻ കമ്മിറ്റി ചെയർമാൻ മഹാരാഷ്ട്രക്കാരനായ അശോക് മോഡക് മുഖേനയാണ് ഡോ. കെ. ഗിരീഷിനെ വി.സിയാക്കാൻ ശ്രമിക്കുന്നത്.
അതേസമയം, ഗുജറാത്തിലെ ബറോഡയിൽ സായാജിറാവു സർവകലാശാലയിെല ഫിലോസഫി പ്രഫസർ ഡോ. ടി.എസ്. ഗിരീഷ്കുമാറിനെ വി.സിയാക്കാനാണ് ആർ.എസ്.എസ്-ബി.ജെ.പി സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നത്. രാഷ്ട്രപതി തിരിച്ചയച്ച വി.സി പട്ടികയിൽ ടി.എസ്. ഗിരീഷ്കുമാറിെൻറ പേര് ഒന്നാമതായി ഒന്നായി നിർദേശിക്കണമെന്ന് ആർ.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ വി.സി സ്ഥാനത്തേക്കുള്ള 10 പേരുടെ പട്ടിയിൽ കെ. ഗിരീഷിെൻറ പേര് ഒന്നാമതും ടി.എസ്. ഗിരീഷിെൻറ പേര് ആറാമതുമായിരുന്നു ഉണ്ടായിരുന്നത്.
അഞ്ചായി ചുരുക്കിയപ്പോൾ ടി.എസ്. ഗിരീഷ് പുറത്തായി. ഇത് ആർ.എസ്.എസ് നേതൃത്വം മണത്തറിഞ്ഞാണ് രാഷ്ട്രപതി ഭവനിൽനിന്ന് പട്ടിക തിരിച്ചയച്ചത്. വീണ്ടും അയക്കുന്ന പട്ടികയിൽ ടി.എസ്. ഗിരീഷിെൻറ പേരും ഉൾപ്പെടുത്തേണ്ടിവരും. അതിനിടെ, സെലക്ഷൻ കമ്മിറ്റിയെ ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ച് സർവകലാശാല ചെലവിൽ സൽക്കരിച്ചത് വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.