കാസർകോട്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയെ വർഗീയവത്കരിക്കാനുള്ള സംഘ്പരിവാർ നീക്കം അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഉന്നതവിദ്യഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേരള കേന്ദ്ര സർവകലാശാലയെയും കൈപ്പിടിയിലാക്കാനാണ് ശ്രമം.
ആർ.എസ്.എസ് ക്രിമിനലുകളെയും പ്രവർത്തകരെയും റിക്രൂട്ട് ചെയ്യാനുള്ള സ്ഥാപനമായി മാറ്റാനാണ് ശ്രമമെന്നും സമ്മേളനം ആരോപിച്ചു. മൂന്നാംദിവസം നടന്ന പ്രതിനിധികളുടെ ചർച്ചക്ക് ജില്ല സെക്രട്ടറി ആൽബിൻ മാത്യുവും കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം. സജിയും മറുപടി പറഞ്ഞു.
സംസ്ഥാന വൈസ്‌പ്രസിഡന്റ് ജോബിൻസൺ ജയിംസ്, സംസ്ഥാന സെക്രേട്ടറിയറ്റംഗം അഞ്‌ജു കൃഷ്‌ണ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയ നാരായണൻ, കെ.വി. ശിൽപ, ജില്ല ഭാരവാഹികളായ വിനയ്‌കുമാർ, ബിപിൻദാസ് കീക്കാനം എന്നിവർ സംസാരിച്ചു.
സംഘാടക സമിതിക്കു വേണ്ടി പ്രവീൺ പാടിയും പ്രസീഡിയത്തിനുവേണ്ടി കെ. അഭിരാമും നന്ദി പറഞ്ഞു. എസ്.എഫ്.ഐ ജില്ല പ്രസിഡന്റായി എം.ടി. സിദ്ധാർഥനെയും സെക്രട്ടറിയായി ബിപിൻരാജ് പായത്തെയും ജില്ല സമ്മേളനം തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: സച്ചിൻ ഗോപു, വിഷ്‌ണു ചേരിപ്പാടി, മാളവിക രാമചന്ദ്രൻ (ജോ. സെക്ര.), പ്രവീൺ പാടി, കെ.വി. ചൈത്ര, പി.എ. തൗഫീൽ (വൈസ്‌പ്രസി.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.