കൊച്ചി: യാക്കോബായ വിഭാഗം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവക്ക് നാട് വിട നൽകി. ആയിരക്കണക്കിന് വിശ്വാസികൾ അന്ത്യാഞ്ജലി അർപ്പിച്ചു. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവക്ക് അന്ത്യവിശ്രമമൊരുക്കിയത്. ബാവ തന്നെ മുൻകൈ എടുത്താണ് സഭാ ആസ്ഥാനമായ പാത്രിയാർക്കാ സെൻററും കത്തീഡ്രലും സ്ഥാപിച്ചത്. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
വൻ ജനസാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷ ചടങ്ങ് നടന്നത്. ആയിരക്കണക്കിന് വിശ്വാസികൾ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വി എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നടൻ മമ്മൂട്ടി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. പതിറ്റാണ്ടുകളോളം തങ്ങളെ നയിച്ച വലിയ ഇടയനെ ഒരു നോക്കുകാണാനും ആദരാഞ്ജലിയർപ്പിക്കാനും വഴിയിലുടനീളം വിശ്വാസികളടക്കം ആയിരങ്ങളാണ് കാത്തുനിന്നത്. കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ, കോലഞ്ചേരി വഴിയാണ് സഭാ ആസ്ഥാനത്തേക്ക് ബാവയുടെ ഭൗതികശരീരമെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.