തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ തിരൂര്‍ സതീശന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ തനിക്ക് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് സതീശൻ അന്വേഷണസംഘത്തെ അറിയിച്ചു.
രണ്ടു ദിവസത്തെ സാവകാശം വേണമെന്നാണ് സതീശൻ പൊലീസിനെ അറിയിച്ചത്. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട സതീശന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.
കൂടുതൽ തെളിവുകള്‍ കിട്ടുമ്പോള്‍ തുടരന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയാണ് 2021ൽ ഇരിങ്ങാലക്കുട കോടതിയിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ബി.ജെ.പി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് പണം കൊണ്ടുവന്നതെന്നും, പണം നഷ്ടമായതിന് പിന്നാലെ കെ. സുരേന്ദ്രൻ വിളിച്ചിരുന്നുവെന്നും ധര്‍മരാജൻ മൊഴി നൽകിയിരുന്നു.
ബി.ജെ.പിയെ കടുത്ത പ്രതിരോധത്തിലാക്കുന്ന തൃശൂരിലെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണ കേസിൽ പൊലീസ് വീണ്ടും അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.