ചൊവ്വാഴ്ച വരെ മഴക്ക്​ സാധ്യത; ഏഴ്​ ജില്ലകളിൽ യെല്ലോ അലർട്ട്​

തിരുവനന്തപുരം: തമിഴ്നാട്ടിൽ കര കയറിയ 'മാൻദൗസ്' ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത്​ ഡിസംബർ 13 വരെ മഴക്ക്​ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ്​ അറിയിച്ചു.

ചുഴലിക്കാറ്റ്​​ ദുർബലമായി ചക്രവാതച്ചുഴിയായി വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകത്തിനും വടക്കൻ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുകയാണ്​. ചക്രവാതച്ചുഴി വടക്കൻ കേരള - കർണാടക തീരം വഴി തെക്കുകിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു. ഡിസംബർ 13 ഓടെ ന്യൂനമർദമായി ശക്തിപ്രാപിച്ച്​ ഇന്ത്യൻ തീരത്തുനിന്ന് അകന്നുപോകാൻ സാധ്യത.

തിങ്കളാഴ്​ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടുണ്ട്​.

Tags:    
News Summary - Chance of rain till Tuesday; Yellow alert in seven districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.