തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച മുതൽ മൂന്നുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റർ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. മിന്നല്‍ അപകടമാകാമെന്നതിനാല് കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ വേണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
● മിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുത്.
● ജനലും വാതിലും അടച്ചിടണം
● ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം
● വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണം
● തുണികള്‍ എടുക്കാന്‍ ടെറസിലോ മുറ്റത്തോ പോകരുത്
● അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാന്‍ വിടരുത്.
● മിന്നല്സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കരുത്.
● പട്ടം പറത്തൽ ഒഴിവാക്കണം.
● മിന്നലുള്ള സമയത്ത് മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
● വാഹനങ്ങള്‍ മരച്ചുവട്ടില്‍ നിർത്തരുത്.
● കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കണം.
● മിന്നല്‍ സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കരുത്.
● മിന്നലേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുതി പ്രവാഹം ഉണ്ടാകില്ല.
● മിന്നലേറ്റയാളിന് ഉടന്‍ വൈദ്യസഹായം എത്തിക്കണം.
● ജലാശയത്തില്‍ മീന്‍പിടിക്കാനും കുളിക്കാനും ഇറങ്ങരുത്.
● മിന്നല്‍ സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.
● സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലെ യാത്ര ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.