ചാണ്ടി ഉമ്മൻ മാർത്തോമാ സഭ ആസ്ഥാനത്ത്

തിരുവല്ല: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തിരുവല്ല എസ്.സി കുന്നിലെ മാർത്തോമാ സഭ ആസ്ഥാനത്ത് എത്തി. സഭ തലവൻ ഡോക്ടർ തീയാഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയെ കണ്ട് അനുഗ്രഹം വാങ്ങാനായാണ് ചാണ്ടി ഉമ്മൻ എത്തിയത്.

ഇന്ന് രാവിലെ പത്തോടെ സഭ ആസ്ഥാനത്ത് എത്തിയ ചാണ്ടി ഉമ്മനെ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ജില്ല ചെയർമാൻ വർഗീസ് മാമൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ഈപ്പൻ കുര്യൻ തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.

10 മിനിറ്റ് നീണ്ട കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പുതുപ്പള്ളിയിലേക്ക് തിരിച്ചുപോയി.

പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്‍റെ സ്ഥാനാർഥിത്വം മുന്നണി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കോട്ടയത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷമാകും പ്രഖ്യാപനം. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം രണ്ടര മുതൽ ജെയ്ക്ക് സി. തോമസ് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. വികസന വിഷയത്തിനൊപ്പം ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണം നിലനിർത്തിയാകും എൽ.ഡി.എഫ് പ്രചാരണം.

Tags:    
News Summary - Chandi Oommen at Marthoma Sabha headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.