പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുള്ള ഏറ്റമുട്ടലിൽ നിലപാട് കടുപ്പിച്ച് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ഐ എൻ ടി യു സി കോൺഗ്രസുമായി ഇഴുകിച്ചേർന്ന പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് കോൺഗ്രസ് പാർട്ടിയാണ്. കോൺഗ്രസ് പ്രസിഡന്റുമാരാണ് ഐ.എൻ.ടി.യു.സിയുടെ പരിപാടികളിൽ പങ്കെടുക്കുന്നത്. ഐ.എൻ.ടി.യു.സിയുടെ ഭരണഘടനയും എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും രേഖകളും പോഷകസംഘടനയാണെന്നതിന്റെ തെളിവാണെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.
അതിനിടെ, മഞ്ഞുരുക്കത്തിന് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ട്. ആർ ചന്ദ്രശേഖരനുമായി കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ ഒന്നര മണിക്കൂറോളം നീണ്ട ചർച്ച നടത്തി. സതശീനുമായും സുധാകരൻ സംസംരിച്ച ശേഷം തുടർചർച്ച ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.