മന്ത്രി റിയാസിന് ചാണ്ടി ഉമ്മന്‍റെ മറുപടി; 'ഞങ്ങളുടേത് മാരിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചിയായത് കൊണ്ട്‌ കുഴപ്പമില്ല'

കോഴിക്കോട്: വിവാഹ വാർഷികദിനത്തിലെ മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങളോട് പ്രതികരിച്ച് ചാണ്ടി ഉമ്മന്‍. ഞങ്ങളുടേത് മാരിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്‌) ആയിരുന്നുവെന്നും അതുകൊണ്ട്‌ കുഴപ്പമില്ലെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിൽ കുറിച്ചു.

ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവളാണ് വീണ എന്നായിരുന്നു വിവാഹ വാർഷികത്തൽ മന്ത്രി റിയാസ് ഭാര്യ വീണയെ വിശേഷിപ്പിച്ചത്. കൂടാതെ, വീണക്കൊപ്പമുള്ള ഫോട്ടോയും റിയാസ് പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വർഷം ജൂൺ 15നായിരുന്നു മുഹമ്മദ് റിയാസും വീണയും തമ്മിലുള്ള വിവാഹം. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

Tags:    
News Summary - Chandy Oommen's reply to Minister Muhammed Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.