പാലക്കാട്: സേലം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് ജോലികളുള്ളതിനാൽ ട്രെയിൻ സർവിസിൽ മാറ്റം വരുത്തി. ആഗസ്റ്റ് എട്ട്, 10 തീയതികളിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസും എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12678 എറണാകുളം ജങ്ഷൻ-കെ.എസ്.ആർ ബംഗളൂരു ഡെയ്ലി ഇന്റർസിറ്റി എക്സ്പ്രസും കോയമ്പത്തൂർ സ്റ്റോപ് ഒഴിവാക്കി പോടന്നൂർ-ഇരുഗൂർ വഴി തിരിച്ചുവിടും. പോടന്നൂരിൽ അധിക സ്റ്റോപ്പേജ് നൽകും.
ആഗസ്റ്റ് എട്ട്, 10 തീയതികളിൽ എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 18190 എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് പോടന്നൂർ, കോയമ്പത്തൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. ആഗസ്റ്റ് രണ്ടിന് തിരുച്ചിറപ്പള്ളിയിൽനിന്ന് പുറപ്പെടുന്ന 16843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്സ്പ്രസ് ഊട്ടുകുളിയിൽ അവസാനിപ്പിക്കും. ഊട്ടുകുളിക്കും പാലക്കാട് ടൗണിനുമിടയിൽ ട്രെയിൻ റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.