എ.കെ. ശശീന്ദ്രൻ

എ.കെ. ശശീന്ദ്രന്‍റെ സ്ഥാനാർഥിത്വത്തെ ചൊല്ലി എൻ.സി.പി യോഗത്തില്‍ ബഹളം

കോഴിക്കോട്: എൻ.സി.പി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ എ.കെ. ശശീന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ബഹളം. രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ശശീന്ദ്രന് തന്നെ സീറ്റ് നൽകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതാണ് കൈയാങ്കളിയിലേക്ക് നയിച്ചത്.

എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ചചെയ്യാനായാണ് യോഗം ചേര്‍ന്നത്. ശശീന്ദ്രനെ എതിര്‍ക്കുന്നവര്‍ ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദിന്റെ പേരാണ് നിര്‍ദേശിക്കുന്നത്.

പാര്‍ട്ടിക്ക് മൂന്നു സീറ്റാണ് എൽ.ഡി.എഫ് ഇത്തവണ നല്‍കിയിട്ടുള്ളത്. എട്ട് പ്രാവശ്യം നിലവില്‍ ശശീന്ദ്രന്‍ മത്സരിച്ചിട്ടുണ്ട്. രണ്ട് തവണയാണ് എലത്തൂരിൽ മത്സരിച്ചത്.  തുടര്‍ന്നാണ് ഇത്തവണ മാറി നില്‍ക്കട്ടെ എന്ന നിര്‍ദേശം വന്നത്. സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

Tags:    
News Summary - Chaos in NCP meeting over candidature of AK Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.