ശിവശങ്കർ കള്ളക്കടത്തിന്​ സഹായിച്ചു; അനർഹമായ സ്വത്ത് സമ്പാദിച്ചു -ഇ.ഡി കുറ്റപത്രം

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഇ.ഡി (എൻഫോഴ്സ്‍മെന്‍റ്​ ഡയറക്​ടറേറ്റ്) കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ശിവശങ്കറിനെതിരെ ചുമത്തിയത്.

കള്ളക്കടത്ത് സംഘത്തിന് ശിവശങ്കർ അറിഞ്ഞ് കൊണ്ട് സഹായം ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിലൂടെ അനർഹമായ സ്വത്ത് സമ്പാദിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ കോഴപ്പണം കൈപ്പറ്റി. സ്വത്ത് കണ്ട് കെട്ടാൻ കോടതി നടപടി സ്വീകരിക്കണമെന്നും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം സ്വർണക്കടത്ത് കേസിൽ 1.85 കോടി രൂപ കണ്ടുകെട്ടിയെന്നും ഇ.ഡി അറിയിച്ചു. സ്വപ്ന സുരേഷിന്‍റെ ലോക്കറിലെ സ്വർണവും പണവും ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്.

Tags:    
News Summary - charge sheet against sivasankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.