തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത് ദേശീയപാത കളില്‍ ഓരോ 25 കിലോമീറ്ററിലും നഗരങ്ങളില്‍ അഞ്ച് കിലോമീറ്റർ ഇടവിട്ടും ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. കേന്ദ്ര പദ്ധതിയിൽപെടുത്തി ഏഴ് നഗരങ്ങളിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി അപേക്ഷ നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് താൽപര്യമുള്ള നിക്ഷേപകരിൽനിന്ന് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ താൽപര്യപത്രം ക്ഷണിച്ചതായും വൈദ്യുതി ബോർഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ നോഡൽ ഏജൻസിയായി ബോർഡിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ബോർഡിെൻറ കോര്‍പറേറ്റ് ഓഫിസിലെയും ‘ഫീല്‍ഡ്’ ഓഫിസുകളിലെയും എല്ലാ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റും. മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.
യൂനിറ്റിന് അഞ്ച് രൂപ നിരക്കിലാണ് ബോർഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് വൈദ്യുതി നൽകുക. മൂന്ന് ഘട്ടമായി ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.