സോളാർ റിപ്പോർട്ട്: നടപടികളിൽ ആർക്കും വെപ്രാളം വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികളില്‍ ആര്‍ക്കും വെപ്രാളം വേണ്ടെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇതാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നിയമപരമായ നടപടികളില്‍ സ്വീകരിക്കുമ്പോള്‍ ആരും അതിൽ വെപ്രാളം കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദസര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കും സംഘപരിവാര്‍ വര്‍ഗീയതക്കും എതിരെ ഇടതുമുന്നണി നടത്തുന്ന ജനജാഗ്രത യാത്ര തിരുവനനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് നിന്നുമാണ് ജനജാഗ്രത യാത്ര ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള യാത്ര സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് നയിക്കുന്നത്. കാസര്‍ഗോഡ് നിന്നുള്ള യാത്ര സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നയിക്കുന്നത്. കാസര്‍ഗോഡ് നിന്നുള്ള യാത്ര സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരം ഉപ്പളയില്‍ സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജയാണ് ഉദ്ഘാടനം ചെയ്തത്.
 

Tags:    
News Summary - cheif minister on solar report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.