???????????? ???????? ????????? ??????????? ?????? ?????? ??????? ?????? ????? ??????

ചെല്ലാനം ദുരിതാശ്വാസ ക്യാമ്പിലെത്തിയ കോ​ൺഗ്രസ്​ നേതാക്കളെ തടഞ്ഞു

പള്ളുരുത്തി: ഒാഖി ദുരന്തത്തെ തുടർന്ന്​ ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പും സമരപ്പന്തലും സന്ദർശിക്കാനെത്തിയ കോൺഗ്രസ്​ നേതാക്കളെ സമരക്കാർ തടഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പമെത്തിയ പ്രാദേശിക നേതാക്കൾക്കെതിരെയാണ്​ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്​. കടല്‍ഭിത്തിനിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്​​ അഞ്ചു ദിവസമായി പ്രദേശവാസികൾ ചെല്ലാനം സ​െൻറ്​ മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സമരത്തിലാണ്​​.

 വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ജില്ലയിലെ നേതാക്കൾക്കൊപ്പമാണ് ഉമ്മൻ ചാണ്ടി എത്തിയത്​. എന്നാൽ, ഡൊമിനിക് പ്രസ​േൻറഷൻ, ഹൈബി ഈഡൻ എന്നിവരെ മാത്രമാണ്​ അദ്ദേഹത്തിനൊപ്പം ക്യാമ്പിലേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ അനുവദിച്ചത്​. ഡി.സി.സി പ്രസിഡൻറ്​ ടി.ജെ. വിനോദ്, മുൻ എം.എൽ.എ ബെന്നി ബെഹന്നാൻ ഉള്‍പ്പെടെയുള്ളവരെയും മറ്റ്​ പ്രാദേശികനേതാക്കളെയും തടഞ്ഞുനിർത്തി. ക്യാമ്പില്‍ എത്തിയ ഉമ്മന്‍ ചാണ്ടി സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. പ്രദേശവാസികളുടെ ദുരിതങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പുനല്‍കി. ത​​െൻറ ഭരണകാലത്ത് 2014ൽ കടൽഭിത്തി നിർമിക്കാൻ 110 കോടി അനുവദിച്ച്​ മൂന്നു​ തവണ ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാരെ ലഭിക്കാത്തതിനാലാണ്​ പണി മുടങ്ങിയതെന്നും കടൽഭിത്തി നിർമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

രാഷ്​ട്രീയകക്ഷി പ്രതിനിധികളെ വേദിയിൽ പ്രസംഗിപ്പിക്കേണ്ടതില്ലെന്ന്​ തീരുമാനിച്ചിരുന്നതിനാൽ ഉമ്മൻ ചാണ്ടി പ്രസംഗിച്ചില്ല. ഓരോദിവസവും അഞ്ചുപേരാണ് നിരാഹാരമിരിക്കുന്നത്. വ്യാഴാഴ്ച പത്തോളം വൈദികരാണ് നിരാഹാരമിരുന്നത്. കടൽഭിത്തിനിർമാണം ആരംഭിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ചെല്ലാനം ജനകീയസമിതി. ചെല്ലാനം നിവാസികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ഉമ്മന്‍ ചാണ്ടി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ്​ മുഹമ്മദ് ഷിയാസ്, ബ്ലോക്ക് പ്രസിഡൻറ്​ ഷാജി കുറുപ്പശ്ശേരി, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജോണ്‍ പഴേരി, തമ്പി സുബ്രഹ്മണ്യം, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ്​ മാര്‍ട്ടിന്‍ ആൻറണി തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിയോടൊപ്പം എത്തിയെങ്കിലും അകത്തേക്ക് പ്രവേശനം ലഭിച്ചില്ല. 


 

Tags:    
News Summary - Chellanam Sea Wall is Must says Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.