തൊടുപുഴ: കഞ്ചാവിന് ലഹരി കൂട്ടാൻ ഉപയോഗിക്കുന്ന കന്നാബിനോയ്ഡ് എന്ന രാസവസ്തു കള്ളിൽ ചേർത്തതായി കണ്ടെത്തിയ സംഭവത്തിൽ തൊടുപുഴ റേഞ്ചിലെ 44 ഷാപ്പിെൻറ ലൈസൻസ് എക്സൈസ് കമീഷണർ സസ്പെൻഡ് ചെയ്തു. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ലൈസൻസ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയത് ഗുരുതര നിയമലംഘനമായതിനാൽ ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കാനും നടപടി തുടങ്ങി.
പതിവ് പരിശോധനയുടെ ഭാഗമായി നവംബർ, ഡിസംബർ മാസങ്ങളിൽ ശേഖരിച്ച 180 സാംപിൾ പരിശോധിച്ചപ്പോഴാണ് 25 ഷാപ്പിൽനിന്നുള്ള കള്ളിൽ കന്നാബിനോയ്ഡ് എന്ന മാരക രാസവസ്തു കണ്ടെത്തിയത്. തുടർന്ന് 25 ഷാപ്പുകളുടെ ലൈസൻസി, വിതരണക്കാരൻ എന്നിവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്യുകയുമുണ്ടായി. എട്ട് ഗ്രൂപ്പിൽപെട്ട 25 ഷാപ്പിനെതിരെയാണ് കേസ് എടുത്തതെങ്കിലും ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ഗ്രൂപ്പിലെ 44 ഷാപ്പിെൻറയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുെന്നന്ന് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.എ. സലിം അറിയിച്ചു.
പാലക്കാടുനിന്ന് തൊടുപുഴയിൽ വിൽപനക്ക് കൊണ്ടുവന്ന കള്ളിലാണ് കന്നാബിനോയ്ഡ് സാന്നിധ്യം കണ്ടെത്തിയത്. കോതമംഗലത്തെ 21 ഷാപ്പിലും ഇതേ രാസവസ്തു ചേർത്ത കള്ള് വിറ്റതായി കണ്ടെത്തിയിരുന്നു. കഞ്ചാവിന് ലഹരി കൂട്ടാൻ ഉപയോഗിക്കുന്ന ടെട്രഹൈഡ്രോ കന്നാബിനോൾ എന്ന രാസസംയുക്തമാണ് കന്നാബിഡിയോൾ അല്ലെങ്കിൽ കന്നാബിനോയ്ഡ് എന്ന് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.