കേന്ദ്രവും സംസ്ഥാനവും ചക്കിക്കൊത്ത ചങ്കരന്മാർ -എ.കെ. ആന്‍റണി 

കേന്ദ്രവും സംസ്ഥാനവും ചക്കിക്കൊത്ത ചങ്കരന്മാർ -എ.കെ. ആന്‍റണി 

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിളക്കമാർന്ന വിജയമുണ്ടാകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി. മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. ബി.ജെ.പി മൂന്നാം സ്ഥാനത്താകും. ചെങ്ങന്നൂരിലേത് കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്താണ്. കേരളം ഭരിക്കുന്ന സി.പി.എമ്മിന്‍റെ അഹങ്കാരത്തിന് ചെങ്ങന്നൂരിലെ തോൽവിയോടെ പാഠമാകുമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. 

ഇന്ധനവില നിയന്ത്രിക്കാൻ തയാറാകാത്ത കേന്ദ്ര സർക്കാറിന്‍റെ നയം ഷൈലോക്കിന്‍റേതാണ്. കേന്ദ്രതീരുവ വെട്ടിക്കുറക്കാൻ സർക്കാർ തയാറാകണം. സംസ്ഥാന സർക്കാരും അധിക നികുതി വേണ്ടെന്ന് വെച്ച് സാധാരണക്കാരെ സഹായിക്കണം. ചക്കിക്കൊത്ത ചങ്കരനെപ്പോലെ ആണ് കേന്ദ്രവും സംസ്ഥാനവും. രണ്ടു പേർക്കും ചെങ്ങന്നൂരിലെ വോട്ടർമാർ മറുപടി നൽകും. നരേന്ദ്ര മോദി ഷൈലോക്കിനേ പോലെ എന്നും ഇന്ധന വിലയിലൂടെ സാധാരണക്കാരനെ കൊള്ളയടിക്കുന്നുവെന്നും ആന്‍റണി ആരോപിച്ചു. 

നിപ വൈറസ് ബാധക്കെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണം. സർക്കാറിന്‍റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയെന്നും ആന്‍റണി വ്യക്തമാക്കി. 
 

Tags:    
News Summary - Chengannur by Election: Congress Leader AK Antony Attack to Kerala and Union Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.