കോട്ടയം: സംസ്ഥാന സർക്കാറിെൻറ പുതിയ മദ്യനയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന താമരശേരി രൂപത അധ്യക്ഷെൻറ മുന്നറിയിപ്പിനുപിന്നാലെ, സഭ വിഷയത്തിൽ സർക്കാർ നിലപാട് അനുകൂലമാക്കാനുള്ള സമ്മർദതന്ത്രവുമായി ഒാർത്തഡോക്സ്-യാക്കേബായ സഭകളും രംഗത്ത്.ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും മദ്യശാലകൾ തുറക്കാനുള്ള നീക്കമാണ് കെ.സി.ബി.സിയെ ചൊടിപ്പിച്ചതെങ്കിൽ പള്ളികളുെട ഭരണം നിലനിർത്താനുള്ള സുപ്രീംകോടതി ഉത്തരവിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിലപാടിന് പിന്തുണ തേടിയാണ് ഒാർത്തഡോക്സ്-യക്കോബായ വിഭാഗങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
സർക്കാറിെന സമ്മർദത്തിലാക്കാൻ സഭ നേതൃത്വം ബി.ജെ.പിയുമായും ചർച്ചനടത്തുന്നുണ്ട്. മദ്യനയം തിരുത്തുന്നില്ലെങ്കിൽ ചെങ്ങന്നൂരിൽ കാണാമെന്ന മുന്നറിയിപ്പാണ് കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ അധ്യക്ഷൻ കൂടിയായ താമരശേരി രൂപത അധ്യക്ഷൻ റിമജിയോസ് ഇഞ്ചനാനിയിൽ നൽകിയിരിക്കുന്നത്.ചെങ്ങന്നൂരിലെ രണ്ടുലക്ഷത്തോളം വോട്ടർമാരിൽ 25000-30000പേർ വിവിധ ക്രൈസ്തവ സഭകളിൽെപട്ടവരാണെന്നാണ് കണക്ക്. ഒാർത്തഡോക്സ് വിഭാഗം 15000ത്തിലധികം വോട്ടുകൾ സ്വന്തമായിത്തന്നെ അവകാശപ്പെടുന്നുണ്ട്. സുപ്രീംകോടതി വിധിക്കനുസരിച്ച് പള്ളികൾ ഭരിക്കാൻ അവകാശം നൽകണമെന്നാണ് ഒാർത്തഡോക്സ് പക്ഷത്തിെൻറ ആവശ്യം. ഇതിനെതിരെ യാക്കോബായ വിഭാഗവും സർക്കാറിനെ സമീപിച്ചിട്ടുണ്ട് .
2017ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഒാർത്തഡോക്സ് വിഭാഗം ഇരുമുന്നണിയെയും മാറിമാറി കണ്ട് സഹായം തേടിയിരുന്നു. എന്നാൽ, ഒാർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിൽ ആെരയും പിണക്കേെണ്ടന്ന നിലപാടിലായിരുന്നു മുന്നണി നേതൃത്വങ്ങൾ. ഭരണത്തിലെത്തിയിട്ടും വിഷയത്തിൽ തൊടാൻ ഇടതുമുന്നണിയും തയാറായില്ല. ഇൗ സാഹചര്യത്തിലാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് മറയാക്കി ഇരുസഭയും രംഗത്തുവന്നത്.ഇതിനിടെ, ബി.ജെ.പിയും സഭ നേതൃത്വവുമായി ഒളിഞ്ഞും തെളിഞ്ഞും ചർച്ച സജീവമാക്കുന്നുണ്ട്. യാേക്കാബായ, ഒാർത്തഡോക്സ് സഭ ഒന്നിലധികം തവണ ബി.ജെ.പി നേതാക്കളുമായി ചർച്ചനടത്തിയതായാണ് വിവരം. ബി.ജെ.പി ദേശീയ അധ്യക്ഷനുമായി യാക്കോബായ സഭ ചർച്ചനടത്തിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് കേന്ദ്ര ഇടപെടൽ നടത്താമെന്നാണ് ബി.ജെ.പി വാഗ്ദാനം. കേരള കോൺഗ്രസിെൻറ പിന്തുണയും ബി.ജെ.പി തേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.