ചെന്നൈ -മംഗളൂരു സൂപ്പർഫാസ്​റ്റ്​, മാവേലി ട്രെയിനുകളുടെ സമയത്തിൽ മാറ്റം

പാ​ല​ക്കാ​ട്​: ചെ​ന്നൈ സെ​ൻ​​ട്ര​ൽ -മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ (02685 ) പ്ര​തി​ദി​ന സ്‌​പെ​ഷ​ലി​െൻറ സ​മ​യ​ത്തി​ൽ ജൂ​ലൈ ഒ​ന്നു​ മു​ത​ൽ മാ​റ്റം വ​രു​മെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ൽ​നി​ന്ന്​ നി​ല​വി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പു​തു​ക്കി​യ സ​മ​യം അ​നു​സ​രി​ച്ച്​ 40 മി​നി​റ്റ്​ നേ​ര​ത്തേ, 4.20ന്​ ​പു​റ​പ്പെ​ടും. ഷൊ​ർ​ണൂ​രി​ൽ നി​ല​വി​ൽ പു​ല​ർ​ച്ച 2.45ന്​ ​എ​ത്തു​ന്ന ട്രെ​യി​ൻ, പു​തു​ക്കി​യ സ​മ​യ​മ​നു​സ​രി​ച്ച്​ ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​യെ​ത്തും. കോ​ഴി​ക്കോ​ട്​ നി​ല​വി​ലു​ള്ള സ​മ​യം പു​ല​ർ​ച്ച 4.15 (പു​തു​ക്കി​യ സ​മ​യം 3.10). മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ നി​ല​വി​ൽ രാ​വി​ലെ ഒ​മ്പ​തി​ന്​ എ​ത്തു​ന്ന ട്രെ​യി​ൻ പു​തി​യ സ​മ​യം അ​നു​സ​രി​ച്ച്​ രാ​വി​ലെ 7.10ന്​ ​എ​ത്തും.

06604 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ -മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ പ്ര​തി​ദി​ന സ്‌​പെ​ഷ​ലി​െൻറ (മാ​വേ​ലി എ​ക്സ്പ്ര​സ്) സ​മ​യ​ത്തി​ൽ ജൂ​ലൈ ഒ​ന്നു മു​ത​ൽ മാ​റ്റം വ​രു​മെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ഷൊ​ർ​ണൂ​ർ ജ​ങ്​​ഷ​ൻ​വ​രെ സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ല. കോ​ഴി​ക്കോ​ട്​ നി​ല​വി​ൽ പു​ല​ർ​ച്ച 3.15 (പു​തു​ക്കി​യ സ​മ​യം 3.30), ക​ണ്ണൂ​ർ നി​ല​വി​ൽ 4.40 (പു​തു​ക്കി​യ​ത്​ 5.00), കാ​സ​ർ​കോ​ട്ട്​ നി​ല​വി​ൽ 6.05 (പു​തു​ക്കി​യ​ത്​ 6.40), മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ നി​ല​വി​ൽ 7.50 (പു​തു​ക്കി​യ സ​മ​യം​ 8.00).

Tags:    
News Summary - Chennai-Mangalore Superfast and Maveli trains rescheduled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.