ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ വേണ്ട –കാനം

കോ​ട്ട​യം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി​ ഗ്രൂ​പ്പി​​​െൻറ പി​ന്തു​ണ എ​ൽ.​ഡി.​എ​ഫി​ന്​ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ സി.​പി.​െ​എ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​ത്​ മാ​ണി​യു​ടെ പി​ന്തു​ണ​യി​ല്ലാ​തെ​യാ​യി​രു​ന്നു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കാ​നം.

കേ​ര​ള കോ​ൺ​ഗ്ര​സി​നെ എ​ൽ.​ഡി.​എ​ഫി​ലെ​ടു​ക്കു​ന്ന​തി​നെ സി.​പി.​െ​എ എ​തി​ർ​ക്കും. മാ​ണി​ക്ക് ആ​രൊ​ക്കെ ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യാ​ലും ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ലെ ധാ​ര​ണ മാ​റി​ല്ല. മാ​ണി ഗ്രൂ​പ് ഒ​ന്നാ​യി​ട്ട്​ എ​ൽ.​ഡി.​എ​ഡി​ലേ​ക്ക്​ വ​രു​മെ​ന്ന്​ ആ​രെ​ങ്കി​ലും ക​രു​തു​ന്നു​ണ്ടോ​? ഒ​ന്നാ​യി​ട്ടാ​യാ​ലും ര​ണ്ടാ​യി​ട്ടാ​യാ​ലും വേ​ണ്ട.മാ​ണി സി.​പി.​എം സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ക്ഷ​ണി​താ​വാ​യ​തു​കൊ​ണ്ട് അ​ദ്ദേ​ഹം എ​ൽ.​ഡി.​എ​ഫി​ൽ അം​ഗ​മാ​യെ​ന്ന് ക​രു​തേ​​ണ്ടെന്നും കാനം പറഞ്ഞു. 

Tags:    
News Summary - Chennannur Bye Election - Wont seek KM Mani's Support - Kanam Rajendran- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.