ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട്

ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂർ ക്ഷേത്രം തന്ത്രി

ഗു​രു​വാ​യൂ​ർ: ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട് ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ത​ന്ത്രി​യാ​കും. ഇ​ദ്ദേ​ഹ​ത്തെ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ലെ പാ​ര​മ്പ​ര്യ അം​ഗ​മാ​യി നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​ശ ചെ​യ്യാ​ൻ ശ​നി​യാ​ഴ്ച ചേ​ർ​ന്ന ദേ​വ​സ്വം ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. അ​ന്ത​രി​ച്ച ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​െൻറ പു​ല ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷ​മാ​കും ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് താ​ന്ത്രി​ക ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക.

പു​ഴ​ക്ക​ര ചേ​ന്നാ​സ് ഇ​ല്ല​ത്തെ മു​തി​ർ​ന്ന കാ​ര​ണ​വ​ർ​ക്കാ​ണ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ത​ന്ത്രി​യാ​കാ​ൻ അ​വ​കാ​ശം. ക്ഷേ​ത്രം ത​ന്ത്രി​യാ​കാ​ൻ അ​വ​കാ​ശം കാ​ണി​ച്ച് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട് ദേ​വ​സ്വ​ത്തി​ന് ക​ത്ത് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഭ​ര​ണ സ​മി​തി അം​ഗ​മാ​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം, ദേ​വ​സ്വ​ത്തി​െൻറ കീ​ഴേ​ടം ക്ഷേ​ത്ര​ങ്ങ​ൾ എ​ന്നി​വ​ക്ക് പു​റ​മെ മ​മ്മി​യൂ​ർ, തി​രു​വെ​ങ്കി​ടം തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ലും ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ടാ​കും മു​ഖ്യ​ത​ന്ത്രി.

ത​ന്ത്ര​വി​ദ്യാ​പീ​ഠ​ത്തി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം 1978ൽ ​ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പി​തൃ​സ​ഹോ​ദ​ര​നാ​യ ചേ​ന്നാ​സ് പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​െൻറ കീ​ഴി​ലാ​ണ് പൂ​ജ​ക​ൾ തു​ട​ങ്ങി​യ​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പൂ​ജ​ക​ളും താ​ന്ത്രി​ക ച​ട​ങ്ങു​ക​ളും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഏ​കാ​ദ​ശി ചു​റ്റു​വി​ള​ക്കു​ക​ളി​ൽ പ്ര​ധാ​ന​മാ​യ ത​ന്ത്രി​വി​ള​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ടാ​ണ് ന​ട​ത്തു​ന്ന​ത്. മം​ഗ​ല​ത്തു​മ​ന ശ്രീ​ദേ​വി അ​ന്ത​ർ​ജ​ന​മാ​ണ് ഭാ​ര്യ. മ​ക്ക​ൾ: കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ഉ​മ ന​മ്പൂ​തി​രി​പ്പാ​ട്.

Tags:    
News Summary - chennas dinesan namboothiri as guruvayoor temple tantri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.