തിരുവനന്തപുരം: സ്വർണക്കടത്ത് സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാത്തത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിെൻറ ഒാഫിസിനെയും രക്ഷിക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഒാഫിസ് വിവാദച്ചുഴിയിൽ ഉൾപ്പെട്ടിരിക്കെ പ്രതിപക്ഷം കൈയുംകെട്ടി ഇരിക്കണമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
സ്വർണക്കടത്തിനെ വെറുമൊരു കസ്റ്റംസ് കേസ് മാത്രമാക്കി ഒതുക്കി നിര്‍ത്താനാണ് തുടക്കംമുതല്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇവിടെ വ്യാജരേഖ ചമയ്ക്കല്‍, സ്വര്‍ണക്കടത്ത്, ആള്‍മാറാട്ടം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. അതിെൻറ പേരില്‍ നടപടിയെടുക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. അടിയന്തരമായി എഫ്.െഎ.ആർ രജിസ്റ്റർ െചയ്യാൻ നടപടി ആവശ്യപ്പെട്ട് താൻ ഡി.ജി.പിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഒാഫിസ് അഴിമതിയുടെ കേന്ദ്രമാണ്. അക്കാര്യം ചൂണ്ടിക്കാട്ടുേമ്പാൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കാൻ നോക്കേണ്ട. കോവിഡിെൻറ മറവിൽ ജനരോഷം തടയാനാവില്ല. എന്‍.ഐ.എ അന്വേഷണത്തെ സ്വാഗതംചെയ്യുന്നു. അതോടൊപ്പം സി.ബി.ഐ അന്വേഷണവും വേണം– ചെന്നിത്തല പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.