തിരുവല്ല: മാർത്തോമ സഭ അധ്യക്ഷൻ തിയഡോഷ്യസ് മെത്രാപോലിത്തയുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. തിരുവല്ലയിലെ സഭാ ആസ്ഥാനത്തായിരുന്നു ചർച്ച.
മാർത്തോമ സഭയുടെ പ്രാധാന്യം മനസിലാക്കേണ്ടതുണ്ടെന്ന് തിയഡോഷ്യസ് മെത്രാപോലീത്ത പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സഭയെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളെ പരിഗണിക്കുന്ന നേതൃത്വമുണ്ടായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. സഭക്ക് രാഷ്ട്രീയമില്ല. എന്നാല്‍, ജനങ്ങളുടെ കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാനാകുമെന്നും മെത്രാപോലീത്ത വ്യക്തമാക്കി.
സമുദായ നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാർത്തോമ സഭ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. പത്തനംതിട്ട ജില്ലയിൽ നിർണായക സ്വാധീനമുള്ള സമുദായമാണ് മാർത്തോമ സഭ. സഭയുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നത പരിഹരിക്കുകയാണ് കൂടിക്കാഴ്ച കൊണ്ട് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.