സ്വാശ്രയ ഫീസ്​: സര്‍ക്കാർ ചോദിച്ചുവാങ്ങിയ ദുരന്തം -ചെന്നിത്തല

തിരുവനന്തപുരം: സുപ്രീംകോടതിവിധിയോടെ ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംഭവിച്ചത് വന്‍ദുരന്തമാണെന്നും അതി​​െൻറ പൂര്‍ണ ഉത്തരവാദി സര്‍ക്കാറാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫീസ് അഞ്ചുലക്ഷം രൂപയായിരിക്കുമെന്ന ധാരണയില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍ ഇനി എന്തു ചെയ്യുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം. സര്‍ക്കാര്‍ ഈ ദുരന്തം ചോദിച്ചുവാങ്ങുകയായിരു​െന്നന്നും ചെന്നിത്തല ​പ്രസ്​താവനയിൽ പറഞ്ഞു.

ഹൈകോടതിയുടെ അനുകൂലവിധി ഉണ്ടായിട്ടും കൃത്യസമയത്ത് പ്രവേശനം നടത്താതെ ചര്‍ച്ചയുടെ പേരില്‍ ഒത്തുകളി നടത്തിയ സര്‍ക്കാര്‍ മാനേജ്​മ​െൻറുകള്‍ക്ക് കോടതിയില്‍ പോകാന്‍ ആവശ്യമായ സമയം സമ്മാനിക്കുകയായിരുന്നു. വസ്തുതകള്‍ നിരത്തി സുപ്രീംകോടതിയിൽ കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്​തു. അവിടെയും ഒത്തുകളിയാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - Chennithala React to Self Financing Medical Fees -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.