തിരുവനന്തപുരം : മെയ് ദിന റാലി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള താക്കീത് കൂടിയായി മാറിയെന്ന് രമേശ് ചെന്നിത്തല. ചുമട്ടു തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന മെയ്ദിന റാലിയോടാനുബന്ധിച്ചുള്ള സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികൾക്ക് വേണ്ടി കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന തൊഴിൽ നിയമങ്ങൾ എല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വിരലിൽ എണ്ണാവുന്ന ചില കോർപ്പറേറ്റ്കൾക്കു വേണ്ടി മാത്രമായി മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചുമട്ടു തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർക്കല കഹാർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സീനിയർ സെക്രട്ടറി കെ. സരേഷ് ബാബു, പാലോട് രവി , ആറ്റിങ്ങൽ അജിത് കുമാർ, ചെറുവയ്ക്കൽ പദ്മകുമാർ, ചാല നാസർ, ജി. സുബോധൻ, ഉള്ളൂർ മുരളി, പാറ്റൂർ സുനി, വട്ടപ്പാറചന്ദ്രൻ, ശാസ്താവട്ടം രാജേന്ദ്രൻ, എം. എ സമദ്, ചീരാണിക്കര ബാബു, അരുൺ നെയ്യാറ്റിൻകര,ചാരാച്ചിറ രാജീവ്, വള്ളക്കടവ് ഹാജ എന്നിവർ സംസാരിച്ചു.തമ്പാനൂർ രവി പ്രതിജ്ഞ വാചകം ചൊല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.