മത്സ്യസമ്പത്ത് കൊള്ളയടിച്ചു പണം തട്ടാനുള്ള സർക്കാറിന്‍റെ ഗൂഢ പദ്ധതിയാണ് പൊളിഞ്ഞത്-​ ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്‍റെ മത്സ്യസമ്പത്ത് കൊള്ളയടിച്ചു പണം തട്ടാനുള്ള സർക്കാരിന്‍റെ ഗൂഢ പദ്ധതിയാണ് പൊളിഞ്ഞതെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല.അതിന്‍റെ ഇച്ഛാഭംഗമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്നും സർക്കാരിന് പിഴവ് പറ്റിയത് കൊണ്ടല്ല ,മറിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കാനാണ് ഇ.എം.സി.സി യുമായുള്ള കരാർ റദ്ദാക്കിയത് എന്ന മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യമാണെന്നും അദ്ദേഹം ഫെയ്​സ്​ബുക്കിൽ കുറിച്ചു.

ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും ധന സെക്രട്ടറിയായിരുന്ന സഞ്ജയ് കൗളും വാഷിംഗ്ടണിൽ ഇ.എം.സി.സി പ്രതിനിധികളുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്. ഇതേ ടോം ജോസാണ് വിരമിച്ച ശേഷം കെ.എസ്.ഐ.എൻ.സി ചെയർമാനായത്. സംസ്ഥാനത്തിന്‍റെ മത്സ്യനയത്തിനു വിരുദ്ധമായ ധാരണാപത്രമാണ് ഇ.എം.സി.സിയുമായി സംസ്ഥാന സർക്കാർ ഒപ്പുവച്ചത്. ഈ ധാരണാപത്രം അനുസരിച്ചുള്ള നടപടികൾ വളരെയേറെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. 400 യാനങ്ങളും,5 മദർ ഷിപ്പുകളും നിർമ്മിക്കാൻ കരാർ ഒപ്പിട്ടു. ഇ എം സി സിയ്ക്ക് ചേർത്തലയിൽ നാലേക്കർ സർക്കാർ ഭൂമി അനുവദിച്ചു. എന്നിട്ടും സർക്കാരിന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിന്‍റെ പിന്നിലെന്താണെന്ന് ജനങ്ങൾക്ക് ബോധ്യമ​ായെന്നും അദ്ദേഹം കുറിച്ചു. 


Full View


Tags:    
News Summary - Chennithala: The kerala government's conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.