കൊച്ചി: കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചില വാര്‍ത്തസമ്മേളനങ്ങളും സംഭവവികാസങ്ങളുമൊക്കെയുണ്ടായെന്നും അതൊക്കെ പറഞ്ഞുതീര്‍ക്കുമെന്നും കൊച്ചിയില്‍ പാര്‍ട്ടി ജന്മദിനാഘോഷം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. ചാനലുകളില്‍ വരുന്നത് ആരും വിശ്വസിക്കേണ്ട.
മൈക്ക് വെക്കുമ്പോള്‍ ചില നേതാക്കള്‍ ചിലതൊക്കെ പറഞ്ഞുപോവുകയാണ്. എ.ഐ.സി.സി ഇതിനൊക്കെ സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇനി ആരും മൈക്കിനുമുന്നില്‍ പറയില്ല. പറയേണ്ട വേദിയിലേ പറയൂ. ജനാധിപത്യ പാര്‍ട്ടിയാകുമ്പോള്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. പ്രശ്നങ്ങള്‍ തീര്‍ത്ത് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഓഫിസ് അക്രമവേദിയാക്കാന്‍ അനുവദിക്കില്ല –ബിന്ദുകൃഷ്ണ
കോണ്‍ഗ്രസ് ഓഫിസ് ആക്രമണത്തിന്‍െറ വേദിയാക്കാന്‍ അനുവദിക്കില്ളെന്ന് ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ പറഞ്ഞു. അതീവ ഗുരുതരസംഭവമാണ് ബുധനാഴ്ച നടന്നത്. നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും കോണ്‍ഗ്രസ് ജന്മവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് അനിഷ്ടസംഭവങ്ങളുണ്ടായത്.
വിഷയത്തില്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ വ്യക്തമായശേഷം തുടര്‍നടപടി സ്വീകരിക്കും. പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടത്തെിയാല്‍ കെ.പി.സി.സിക്ക് പരാതി നല്‍കും. ഇത്തരം സംഭവങ്ങള്‍ ഏത് സാഹചര്യത്തില്‍ ഉണ്ടായിയെന്നും അന്വേഷിക്കും.
പൊലീസിന് പരാതി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ച് ചെയ്യുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.