തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടോളമായി ഇടതുസഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ് കോൺഗ്രസിലേക്ക് മടങ്ങി. പ്രവർത്തകസമിതി അംഗം എ.കെ. ആൻറണിയെ സന്ദർശിച്ച ശേഷം വാർത്തസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. തറവാട്ടിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ അടക്കം ചെറിയാനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
ഇന്ത്യൻ ദേശീയത വർഗീയതയായി രൂപാന്തരപ്പെടുന്ന സമകാലിക സാഹചര്യത്തിൽ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ ബദൽ ഉണ്ടാകണമെന്നും അതിന് നേതൃത്വം നൽകാൻ കോൺഗ്രസിനേ കഴിയൂ എന്നും ചെറിയാൻ പറഞ്ഞു. ഇന്ത്യ ജീവിക്കാൻ േകാൺഗ്രസ് നിലനിൽക്കണം. രാജ്യസ്നേഹി എന്ന നിലയിൽ കോൺഗ്രസ് തന്നെ ഇന്ത്യയിൽ രാഷ്ട്രീയമുന്നേറ്റത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും ചെറിയാൻ പറഞ്ഞു.
ചെറിയാൻ മടങ്ങിവരുന്നതിൽ സേന്താഷമെന്ന് ആൻറണി പറഞ്ഞു. ജീവിതത്തിൽ ചെറിയാൻ ഒരു കൊടിയേ പിടിച്ചിട്ടുള്ളൂ. ഒരു പാർട്ടിയിലേ അംഗത്വം എടുത്തിട്ടുള്ളൂ. അത് കോൺഗ്രസാണ്. 20 കൊല്ലം ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടും ചെറിയാൻ സി.പി.എമ്മിൽ അംഗത്വമെടുത്തിട്ടില്ല. അടിയന്തരാവസ്ഥ അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന തെൻറ ഗുവാഹതി പ്രസംഗം പുറംലോകത്ത് എത്താൻ കാരണം ചെറിയാൻ ഫിലിപ്പിെൻറ സാഹസികതയും ചങ്കൂറ്റവുമാണ്. ചെറിയാൻ ഫിലിപ് പാർട്ടി വിട്ടപ്പോൾ ആദ്യകാലത്ത് വിഷമമുണ്ടായി. പിന്നീട് പരിഭവങ്ങൾ എല്ലാം പറഞ്ഞ് തീർത്തു. ഇപ്പോൾ ചെറിയാൻ തറവാട്ടിലേക്ക് മടങ്ങിവരുകയാണെന്നും ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.