ചേര്‍ത്തല: കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ആശുപത്രിക്ക് മുന്നിൽ നഴ്സുമാരുടെ പ്രതിഷേധം ഇരമ്പി. രാവിലെതന്നെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ ആശുപത്രികളില്‍നിന്ന് ഭാഗികമായി പണിമുടക്കിയെത്തിയ ആയിരക്കണക്കിന് നഴ്സുമാര്‍ ആശുപത്രിക്കുമുന്നിലെ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് നടത്തുന്ന നിരാഹാരസമരം ഏഴുനാള്‍ പിന്നിട്ട സാഹചര്യത്തിലായിരുന്നു സമരം. സുജനപാലിെൻറ ആരോഗ്യനില വഷളാവുകയാണ്.
പ്രതിഷേധത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സമരം നേരിടാന്‍ വന്‍ െപാലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. തീരദേശപാത വഴിയും തണ്ണീര്‍മുക്കം റോഡുവഴിയും വാഹനങ്ങള്‍ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.വൈകീട്ടോടെ സമരക്കാര്‍ ദേശീയപാതയില്‍ പ്രതിഷേധപ്രകടനം നടത്തിയപ്പോൾ ഉപരോധത്തിെൻറ പ്രതീതിയായി. ഒരുഭാഗത്ത് കുത്തിയിരുന്ന സമരക്കാർ കലക്ടര്‍ സ്ഥലെത്തത്തി ഉറപ്പുനല്‍കാതെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ചതോടെ സ്ഥിതി കൈവിട്ടുപോകുമെന്ന അവസ്ഥയായി. തുടര്‍ന്ന്, തിരുവനന്തപുരത്തായിരുന്ന കലക്ടര്‍ ടി.വി. അനുപമ വിവരം സര്‍ക്കാറിനെ അറിയിക്കുമെന്ന സന്ദേശം തഹസില്‍ദാർ മുഹമ്മദ് ഷരീഫ് വഴി സമരക്കാർക്ക് കൈമാറി. ഒടുവിൽ ൈവകീട്ട് ആറോടെയാണ് ദേശീയപാതയില്‍ കുത്തിയിരുന്നുള്ള പ്രതിഷേധം അവസാനിപ്പിച്ചത്.
സമരത്തോട് മുഖംതിരിച്ചാല്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് യു.എൻ.എ മുന്നറിയിപ്പുനല്‍കി. ചെങ്ങന്നൂര്‍ ഉപെതരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചും അലോചിക്കേണ്ടിവരും. സര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിപ്പിക്കാത്തപക്ഷം വെള്ളിയാഴ്ച സംസ്ഥാന വ്യാപക അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കും.അധികാരികള്‍ മനുഷ്യത്വരഹിതമായാണ് നഴ്സുമാരുടെ ആവശ്യത്തോട് പെരുമാറുന്നത്. ഇത് തുടര്‍ന്നാല്‍ അതേപോലെ തിരിച്ചും പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് യു.എൻ.എ സംസ്ഥാന അധ്യക്ഷൻ ജാസ്മിന്‍ഷാ മുന്നറിയിപ്പ് നൽകി.എന്നാൽ, ആശുപത്രിക്കുമുന്നില്‍ നടക്കുന്നത് അന്യായ സമരമാണെന്നും അതിെൻറ മറവില്‍ വീടിനുനേരെ ആക്രമണത്തിനും ജീവന് ഭീഷണിയും ഉണ്ടെന്ന് കെ.വി.എം ആശുപത്രി ഡയറക്ടർ ഡോ. വി.വി. ഹരിദാസ് പറഞ്ഞു.
സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്കെതിരെ നടപടി –കെ.പി.എച്ച്.എ
കൊച്ചി: ചട്ടങ്ങൾ പാലിക്കാതെ സമരം നടത്തിയ നഴ്സുമാർക്കെതിരെ നടപടിയുമായി കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ. സമരം നടത്തുന്നതിന് 15 ദിവസം മുേമ്പ നോട്ടീസ് നൽകണമെന്നാണ് നിയമം. ഇത് സംബന്ധിച്ച ഹൈകോടതി ഉത്തരവും നിലവിൽ ഉണ്ട്. ഈ സാഹചര്യത്തിലാണ് ചട്ടങ്ങൾ പാലിക്കാതെ യു.എൻ.എ സമരം നടത്തിയതെന്ന് അസോസിയേഷൻ ആരോപിച്ചു.
30 ശതമാനത്തോളമായിരുന്നു ഹോസ്പിറ്റലുകളിലെ ഹാജർ. ബാക്കിയുള്ളവർ സമരത്തിെൻറ ഭാഗമായി ഡ്യൂട്ടിയിൽനിന്നും വിട്ടുനിന്നു. ഇത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെ താറുമാറാക്കി. അത്യാസന്ന നിലയിൽ ഉള്ള രോഗികൾക്ക് പോലും അടിയന്തര ചികിത്സ നൽകാൻ ആശുപത്രി അധികൃതർ ബുദ്ധിമുട്ടി. ഹാജരാകാതിരുന്ന നഴ്സുമാരുടെ പട്ടിക ജില്ല ലേബർ ഓഫിസർമാർ ആശുപത്രികളിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നൽകുന്ന മുറക്ക് നിയമാനുസൃത നടപടിയുമായി മുന്നോട്ടു പോകാനാണ് കെ.പി.എച്ച്.എയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.