പേരാമ്പ്ര: ചെറുവണ്ണൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തതോടെ ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചു. 15-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ പി. മുംതാസ് 168 വോട്ടിനാണ് സി.പി.ഐയിലെ കെ.സി. ആസ്യയെ പരാജയപ്പെടുത്തിയത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ഇ.ടി. രാധ 2020ലെ തെരഞ്ഞെടുപ്പിൽ 11 വോട്ടിനാണ് യു.ഡി.എഫിനെ പരാജയപ്പെടുത്തിയിരുന്നത്. രാധ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
15ാം വാർഡിൽ ഒഴിവ് വന്നതോടെ ചെറുവണ്ണൂർ പഞ്ചായത്തിലെ സീറ്റു നില ഇരു മുന്നണികൾക്കും ഏഴു വീതമായി. തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ.ടി. ഷിജിത്ത് നറുക്കെടുപ്പിലൂടെ വിജയിച്ചിരുന്നു. മുംതാസിന്റെ വിജയത്തോടെ കേവല ഭൂരിപക്ഷത്തോടെ ഷിജിത്തിന് അധികാരത്തിൽ തുടരാം.
മുംതാസ് 755 ഉം ആസ്യ 587 ഉം വോട്ടുകൾ നേടി. ബി.ജെ.പിക്ക് 20 വോട്ടും ഇരു മുന്നണികളുടേയും നാല് അപരമാർ 14 വോട്ടും നേടി. ഒന്നാം ബൂത്തിൽ 12 വോട്ടിന് എൽ.ഡി.എഫ് മുന്നിട്ടു നിന്നപ്പോൾ രണ്ടാം ബൂത്തിൽ 180 വോട്ടാണ് യു.ഡി.എഫ് ലീഡ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.