ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ്: ഫ​ലം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോണ്‍ഗ്രസ് ഹൈകോടതിയിലേക്ക്

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കും. സി.​പി.​എം ഇ​ട​പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 30ന് ​ക​മീ​ഷ​ണ​ര്‍ ഓ​ഫി​സി​ലേ​ക്ക് മാ​ര്‍ച്ച് ന​ട​ത്തു​മെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍കു​മാ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ടു​നി​ന്ന റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി​സ്റ്റ​ന്റ് പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ എ. ​ഉ​മേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും പ​രാ​തി ന​ൽ​കു​മെ​ന്ന് പ്ര​വീ​ൺ​കു​മാ​ർ പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം ഉ​മേ​ഷി​നെ​തി​രെ​യും ഹൈ​കോ​ട​തി​യി​ല്‍ കോ​ണ്‍ഗ്ര​സ് ഹ​ര്‍ജി ന​ല്‍കും.

നി​യ​മ​ന​ട​പ​ടി​ക്കൊ​പ്പം തെ​രു​വി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കും. ക​മീ​ഷ​ണ​ർ ഓ​ഫി​സ് മാ​ർ​ച്ചി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പ​ങ്കെ​ടു​ക്കും.

ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ ഉ​ള്‍പ്പെ​ടെ മ​ര്‍ദി​ച്ച​പ്പോ​ള്‍ നി​ഷ്ക്രി​യ​മാ​യ പൊ​ലീ​സ് ഹ​ര്‍ത്താ​ല്‍ ദി​ന​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ക​രെ മ​ര്‍ദി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും പ്ര​വീ​ണ്‍കു​മാ​ര്‍ ആ​രോ​പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.