കേരളം തന്നെ സ്വീകരിച്ചത് രണ്ടു കൈയും നീട്ടി -ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി

കൊച്ചി: സമ്മിശ്ര വികാരത്തോടെ കേരളത്തിലെത്തിയ തന്നെ ഈ നാട് രണ്ടുകൈയും നീട്ടി സ്വീകരിച്ചെന്ന് സുപ്രീംകോടതി ജഡ്‌ജിയായി നിയമിതനായ ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി. അപരിചിതനായ അയൽ സംസ്ഥാനക്കാരനെ സ്വന്തം മകനായാണ് കേരളം സ്വീകരിച്ചത്. കേരളം ഇന്നെന്റെ സ്വന്തം നാടാണ്. തൊഴിൽപരമായും വ്യക്തിപരമായും കേരളത്തോട് ഏറെ കടപ്പാടുണ്ട്. ഇവിടുത്തെ ജനങ്ങളോടും തനിക്കു നന്ദിയും കടപ്പാടുമുണ്ടെന്നും ജസ്റ്റിസ് ഭട്ടി പറഞ്ഞു.

യാത്രയയപ്പിന്‍റെ ഭാഗമായി ഹൈകോടതിയിൽ നൽകിയ ഫുൾ കോർട്ട് റഫറൻസിൽ മറുപടി പറയുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ആന്ധ്ര ഹൈകോടതിയിൽനിന്ന് 2019ലാണ് ജസ്റ്റിസ് ഭട്ടി കേരള ഹൈകോടതി ജഡ്‌ജിയായി എത്തിയത്. മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ വിരമിച്ചതോടെ ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ പദവിയിൽ 40 ദിവസം മാത്രമാണ് ജസ്റ്റിസ് ഭട്ടി സേവനമനുഷ്ഠിച്ചത്. ഹൈകോടതിയിലെ ഒന്നാം കോടതിയിൽ നടന്ന ഫുൾ കോർട്ട് റഫറൻസിൽ ഹൈകോടതിയിലെ സീനിയർ ജഡ്‌ജിയായ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ബിജു എന്നിവർ സംസാരിച്ചു.

Tags:    
News Summary - Chief Justice S.V.N. Bhatti about kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.