ഒരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി കേന്ദ്രം ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി, തുടര്‍ഭരണം പ്രയാസമാണെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു തുടങ്ങി

തിരുവനന്തപുരം: രാജ്യത്ത് ഒരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി കേന്ദ്രം ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ആപത്താണെന്നും രാജ്യത്ത് തുടര്‍ഭരണം പ്രയാസമാണെന്ന് ബി.ജെ.പിയും തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ല, തങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെ മറ്റുള്ളവരും കഴിക്കണം എന്നാണ് പറയുന്നത്. യു.ഡി.എഫ് എം.പിമാര്‍ കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. അവര്‍ ഉറച്ച ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ചില്ല. സംഘപരിവാര്‍ മനസോടെയാണ് കോണ്‍ഗ്രസും പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തുകയാണ്. ഇത് കൊണ്ടൊന്നും ജനവികാരം തടയാനാകില്ല. കേരളത്തില്‍ മത്സരിച്ച് ഒരു സീറ്റും ലഭിക്കില്ലെന്ന് ബി.ജെ.പിക്ക് അറിയാം. എത്ര കോടി ചിലവഴിച്ചാലും കേരളത്തില്‍ ബി.ജെ.പി നിലംതൊടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതരാഷ്ട്രം സ്ഥാപിക്കുകയാണ് ആര്‍.എസ്.എസി​െൻറ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം. ബി.ജെ.പിക്കെതിരായ കൂട്ടായ്മ ശക്തിപെടണം. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണെന്നും ബി.ജെ.പി ഇനി തിരിച്ചുവരുമോയെന്ന ആശങ്ക അവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Chief Minister at LDF's family meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.