അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറിയതായി മുഖ്യമന്ത്രിക്ക് പരാതി

കോഴിക്കോട് :അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറിയതായി മുഖ്യമന്ത്രിക്ക് പരാതി. പാലക്കാട് അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പുതൂർ ഗ്രാമപഞ്ചായത്തിൽ ചീരക്കടവിലെ ആണ്ടി മൂപ്പന്റെ മക്കളായ രങ്കി, രാമി, കാളി എന്നിവരാണ് മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതി അയച്ചത്.

ആണ്ടി മൂപ്പന്റെ പേരിൽ അട്ടപ്പാടി പാടവയിൽ വില്ലേജിൽ സർവേ നമ്പർ 735 /1 ൽ 2.16 ഏക്കർ ഭൂമിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ചീരക്കടവിൽ താമസിക്കുന്ന വെങ്കടാചലവും അദ്ദേഹത്തിന്റെ ഭാര്യ ലതയും തങ്ങളുടെ ഭൂമിയിൽ കടന്നു കയറി. ഇതിനുശേഷം ആദിവാസികൾ കശുവണ്ടി ശേഖരിക്കുന്നതിനെ തടയുകയാണ്. മർദിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തികയും ചെയ്തു.


നാലു ദിവസം മുമ്പാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. തങ്ങളുടെ കൈവശമുള്ള ഭൂമി ഇവർ മറ്റാരിൽനിന്നോ വാങ്ങിയെന്നാണ് അവകാശപ്പെടുന്നത്. ആദിവാസികളായ തങ്ങൾ ഈ ഭൂമി



മറ്റാർക്കും വിൽപ്പന നടത്തുകയോ, കൈമാറ്റം നടത്തുകയോ ചെയ്തിട്ടില്ല. അതിനാൽ ആദിവാസികളായ തങ്ങളുടെ ഭൂമിയിൽ നിന്നും കൃഷി വിഭവങ്ങൾ ശേഖരിക്കുന്നത് തടസപ്പെടുത്തുകയും ഭൂമി അധികൃതമായി കൈവശപ്പെടുത്താൻ ശ്രമിക്കുന്നവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെടുന്നത്. ആദിവാസികൾ നട്ടുവളർത്തിയ കശുമാവിൽനിന്ന് വിളവെടുക്കാുന്നതിനാണ് അവരെ തയുന്നത്. ആണ്ടി മൂപ്പൻ അട്ടപ്പാടിയിലെ സി.പി.ഐ നോതാവായിരുന്നു. ചീരക്കടവിൽ പലയിടത്തും ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി കൈയേറ്റം നടക്കുന്നതായി വേറയും പരാതിയുണ്ട്. 

Tags:    
News Summary - Chief Minister complains about tribal land encroachment in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.