വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട എതിർപ്പുകൾ ഇല്ലാതാക്കുന്നതിന് മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിക്കുന്നു. അടുത്ത മാസം 20ന് തിരുവനന്തപുരത്താണ് യോഗം നടക്കുക.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി അബ്ദുറഹ്മാൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തിനെതിരെ മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ നേരത്തെ പ്രതിഷേധമുയർത്തിയിരുന്നു. സമരനീക്കവുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നതിനിടെ സമസ്ത പിൻമാറിയത് ലീഗിന് തിരിച്ചടിയാകുകയും ചെയ്തു. ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പിലാണ് സമസ്ത സമരത്തിൽ നിന്ന് പിൻമാറിയത്.
എന്നാൽ, വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത് മുസ്ലിം സംഘടനകളിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.