പത്തനംതിട്ട: ശബരിമലയോട് മുഖ്യമന്ത്രി പിണറായി വിജയനുള്ള അലർജി ഇപ്പോഴും നിലനിൽക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പത്തനംതിട്ട നഗരസഭ ഇടത്താവളത്തിൽ അയ്യപ്പ ഭക്തർക്കായുള്ള ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
തീർഥാടനത്തോട് ഇടതുസർക്കാർ അനാദരവും അവഗണനയും തുടരുകയാണ്. ദേവസ്വം ബോർഡും പൊലീസും തമ്മിലെ ശീതസമരമാണ് ശബരിമലയിൽ സ്ഥിതിഗതി രൂക്ഷമാക്കിയത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ പത്തും ഇരുപതും മണിക്കൂർ ഭക്തർക്ക് ദർശനത്തിന് കാത്തുനിൽക്കേണ്ടിവരുന്നു. മുന്നൊരുക്കങ്ങളിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടു.
പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണം. ദേവസ്വം മന്ത്രി അടിയന്തരമായി ശബരിമലയിൽ എത്തണം. ദേവസ്വം ബോർഡും പൊലീസും വിവിധ വകുപ്പുകളും ഒരുമിച്ചുനിന്ന് മണ്ഡലകാല മകരവിളക്ക് തീർഥാടനം സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.