കൊച്ചി: കിഫ്ബി പദ്ധതികൾ നാടിന് ദോഷം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം വേണമെങ്കിൽ പണം വേണം. പണം വന്നശേഷം കാര്യങ്ങൾ ചെയ്യാം എന്നത് നടക്കില്ല. 65,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനമാണ് കേരളത്തിൽ നടപ്പാക്കിയത്. ഇതിനെല്ലാം പണം കണ്ടെത്തിയത് കിഫ്ബി വഴിയാണ്.
കിഫ്ബി എടുത്ത വായ്പകൾ സംസ്ഥാന സർക്കാറിന്റെ വായ്പയായി കണക്കാക്കി കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ശരിയല്ല. തങ്ങൾക്കാകാം നിങ്ങൾക്ക് പാടില്ല എന്ന നിലപാട് ന്യായീകരിക്കാനാവില്ല -എൻ.ജി.ഒ യൂനിയൻ വജ്രജൂബിലി സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ മൊത്തം വരുമാനത്തിന്റെ 43.65 ശതമാനം കടമാണ്, കേരള സർക്കാറിന്റേത് 20-25 ശതമാനമേ വരൂ. ധനക്കമ്മി കേരളത്തിന്റേത് മൂന്നുശതമാനമാണെങ്കിൽ കേന്ദ്രത്തിന്റേത് 6.4 ശതമാനമാണ്. കടം പെരുകുന്നത് തടയാൻ ക്ഷേമ പദ്ധതികൾ നിർത്തണമെന്നാണ് കേന്ദ്രം നിർദേശിക്കുന്നത്. അതിന് മനസ്സില്ല എന്നു മാത്രമേ പറയാനുള്ളൂ.
സംസ്ഥാനത്തിന് അര്‍ഹമായ വിഹിതങ്ങള്‍ നിഷേധിക്കുകയാണ്. നടപ്പുവര്‍ഷം 24,000 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. സാമ്പത്തിക ഫെഡറല്‍ മൂല്യങ്ങള്‍ പാലിക്കാതെ നിഷേധ നിലപാടുകള്‍ തുടര്‍ന്നാലും ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ബദല്‍ നയങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.