തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാരംഭം ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രൈവറുടെ കൊച്ചുമകൾ ദേവനയെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ചു.
മാസ്ക് ധരിച്ചാണ് എല്ലാവരും ചടങ്ങുകകളിൽ പെങ്കടുത്തത്. ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കർശന നിർദേശമുണ്ടായിരുന്നു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൊച്ചുമകൾ ഇഫയ ജഹനാരയെ ആദ്യാക്ഷരം എഴുതിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് കുരുന്നുകൾ സ്വന്തം വീടുകളിൽവെച്ചാണ് ആദ്യാക്ഷരം കുറിച്ചത്. വീടുകളിൽ ചടങ്ങ് നടത്താൻ സംസ്ഥാന സർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു. മിക്ക ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.