പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമതയില്ല: ഉദ്യോഗസ്ഥർക്ക്​ ആർത്തിയെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ്​ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത്​ വകുപ്പിന്​ കാര്യക്ഷമത ഇല്ലാത്തതാണ് പദ്ധതികൾ പറഞ്ഞ സമയത്ത് പൂർത്തിയാകാതിരിക്കാൻ കാരണം. പൊതുമരാമത്ത് പദ്ധതിയുടെ പണം വിനിയോഗിക്കുന്നതിൽ കേരളം ഏറെ പുറകിലാണ്. ആസൂത്രണത്തിന്‍റെ കുറവാണ് ഇതിന് കാരണം. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണത്തിന് പണം വന്നാലും തയാറെടുപ്പ് തുടങ്ങില്ല. ഇത് ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . 

പൊതുമരാമത്തിൽ അഴിമതിക്കാർ ഇപ്പോഴും ഉണ്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാരിനെ സേവിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മതിയായ ശമ്പളം കിട്ടുന്നുണ്ടെങ്കിലും ചിലര്‍ തൃപ്തരല്ല. ചില ഉദ്യോഗസ്ഥര്‍ക്ക് ആർത്തിയാണ്​. കിട്ടുന്നതെല്ലാം പോര​െട്ടയെന്ന രീതിയാണ്​ ചിലർക്കെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

Tags:    
News Summary - Chief Minister Pinarayi Vijayan slams PWD officials- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.