കോഴിക്കോട്: നിർമാണമേഖലകളിൽ സ്വയംപര്യാപ്ത കൈവരിക്കാൻ സംസ്ഥാനത്തിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാലത്തും ഡി.എം.ആർ.സി തന്നെ നിർമാണം നടത്തണമെന്ന് നമുക്ക് പറയാനാവില്ല. ഡി.എം.ആർ.സി ഉപദേഷ്ടാവ് ഇ. ശ്രീധരൻ നടത്തുന്ന പ്രവർത്തനങ്ങൾ മനസിലാക്കി അത്തരത്തിൽ മാറാൻ കേരളത്തിലെ ഉദ്യോഗസ്ഥരും സംവിധാനങ്ങളും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങളിൽ സ്വയംപര്യാപ്ത കൈവരിക്കുക എന്നത് അസാധ്യമായ കാര്യമല്ല. മനുഷ്യനായ ശ്രീധരനാണ് ഈ നേട്ടങ്ങൾ കൈവരിച്ചതെന്ന് എല്ലാവരും ഒാർക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി. പന്നിയങ്കര മേല്‍പാലത്തിന്‍െറ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, സ്ഥലം എം.എല്‍.എ ഡോ. എം.കെ. മുനീറിനെ തരംതാഴ്ത്തി പ്രോട്ടോകോള്‍ ലംഘനം നടത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 75 കോടി രൂപ അനുവദിച്ചാണ് പാലം യാഥാര്‍ഥ്യമാക്കിയത്. ഇതിന് മുന്‍കൈയെടുത്തത് എം.കെ. മുനീറായിരുന്നു.
മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എം.എല്‍.എയെ അധ്യക്ഷനോ സ്വാഗത പ്രസംഗകനോ ആക്കിയില്ല. ഇത് പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് യു.ഡി.എഫ് പറയുന്നത്. കൂടാതെ, യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ പാലത്തിന്‍റെ ജനകീയ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.