തിരുവനന്തപുരം: ശിവശങ്കറിെൻറ അറസ്റ്റ് സർക്കാറിെൻറ മേൽകെട്ടിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവശങ്കറിനെ കാണിച്ച് സർക്കാറിനെതിരെ യുദ്ധം നടത്തേണ്ട. ഒരു ഉദ്യോഗസ്ഥെൻറ ചെയ്തികളെ സർക്കാറിനു മേൽ കെട്ടിവെച്ച് ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശിവശങ്കറിെൻറ അറസ്റ്റിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അഖിലേന്ത്യ സർവിസിലുള്ള ഉദ്യോഗസ്ഥെൻറ ബന്ധങ്ങളോ വ്യക്തിപരമായ ഇടപെടലോ സർക്കാറിെൻറ ഉത്തരവാദിത്തമാകുന്നില്ല. അത് സർക്കാറിനെ ബാധിക്കുന്നെന്ന് കണ്ടപ്പോൾ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്രമവിരുദ്ധമായ ഒരു ഇടപാടും സര്‍ക്കാറോ രാഷ്ട്രീയനേതൃത്വമോ നടത്തിയിട്ടില്ല.
അടിസ്ഥാനരഹിത ആരോപണങ്ങൾ ഒന്നിന് പിറകെ ഒന്നായി ഉന്നയിച്ച് സർക്കാറിനെ പ്രതിരോധത്തിലാക്കി ജനക്ഷേമ പരിപാടികളെ തമസ്കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തിന്. സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് ആരും ബന്ധപ്പെട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ഉയർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം അതിർത്തി കടത്തിയത് ചർച്ചയായതേയില്ല. പാർട്ടി നിർദേശിച്ചാണ് ശിവശങ്കറിനെ നിയമിച്ചതെന്ന പ്രചാരണം തെറ്റാണ്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് തനിക്ക് ശിവശങ്കറിനെ പരിചയമില്ലായിരുന്നു.
സർക്കാർ വരുേമ്പാൾ ചുമതല നൽകാൻ മുന്നിൽ വന്ന പേരുകളിലൊന്നാണ് അദ്ദേഹത്തിെൻറത്. മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ ഭാഗമായി പ്രവർത്തിക്കുന്നവരെല്ലാം വിശ്വസ്തരാണ്.
അവിശ്വാസത്തിെൻറ പ്രശ്നം പ്രത്യേക കാരണങ്ങളില്ലാതെ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.