ന്യൂഡൽഹി: രാജീവ് ഗാന്ധിയോട് വിയോജിച്ച് മന്ത്രിസഭയിൽ നിന്ന് ഇറങ്ങിപ്പോയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും രാജ്ഭവനെ വിരട്ടി നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ. സ്വജനപക്ഷപാതം അഴിമതിയല്ലേയെന്ന് ചോദിച്ച മുരളീധരൻ, അഴിമതിക്കെതിരെയാണ് ഗവർണർ പ്രതികരിക്കുന്നതെന്നും വ്യക്തമാക്കി.
മോദി സർക്കാറിനെ പോലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അഴിമതി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആളാണ്. അഴിമതിക്കെതിരായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ ബി.ജെ.പിയുടെ ടൂളായി കാണുന്നതെങ്കിൽ അങ്ങനെ തന്നെയാണെന്നും മുരളീധരൻ പറഞ്ഞു. സി.പി.എം നിലപാട് അഴിമതിക്ക് അനുകൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമനം നിയമത്തിന് അനുസരിച്ചായിരിക്കണം. അനധികൃത നിയമനം മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ അത് കഴിവുകേടാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ സമീപനവും ഗവർണറുടേത് അഴിമതി വിരുദ്ധ സമീപനവുമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.