തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ ചികിത്സാലയത്തിൽ ഏതൊക്കെ വിഭാഗങ്ങൾ പ്രവർത്തിക്കുന്നെന്നതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.
രാജ്ഭവനിലെ ചികിത്സാലയത്തിൽ ഡെന്റൽ ക്ലിനിക് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാൻ അംഗീകാരം നൽകിയ ധനവകുപ്പ് ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി വിശദാംശങ്ങൾ തേടി ഫയൽ പൊതുഭരണവകുപ്പിലേക്ക് അയച്ചത്. പൊതുഭരണവകുപ്പ് രാജ്ഭവനോട് വിവരങ്ങള്‍ തേടി കത്ത് നൽകും.
രാജ്‌ഭവനിലെ ചികിത്സാലയത്തോട് ചേർന്ന് ഡെന്റൽ ക്ലിനിക് തുടങ്ങാൻ 10 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പൊതുഭരണ സെക്രട്ടറിക്ക് ജൂലൈയിൽ കത്തുനൽകിയത്. ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് അനുകൂല തീരുമാനമെടുത്ത് മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.