കോഴിക്കോട്: കേരളത്തിൽ മുസ്ലിംകൾ അനർഹമായത് നേടുകയും കവർന്നെടുക്കുകയും ചെയ്യുന്നുെവന്ന ബി.ജെ.പി, ആർ.എസ്.എസ് ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിൽ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാക്കളും നടത്തുന്ന വാദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരള മുസ്ലിംകളിലെ പ്രബല സംഘടനയായ സമസ്ത കേരള ജംഇയ്യതുൽ ഉലമ, മുജാഹിദ് സംഘടനകൾ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരെല്ലാം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനവുമായി രംഗത്തെത്തി.
യു.ഡി.എഫ് നിയന്ത്രണം മുസ്ലിം ലീഗ് ഏറ്റെടുക്കാൻ പോവുകയാെണന്നും കോൺഗ്രസിൽ ആരാണ് നേതൃസ്ഥാനത്തുവരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നെതന്നുമാണ് മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ആരോപണത്തെ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും പിന്തുണച്ച് രംഗത്തുവരുകയും ചെയ്തു.
ഒരു സമൂഹത്തെ മൊത്തം വർഗീയതയുടെ ചാപ്പകുത്തി പേരിലും ഉൗരിലും വാക്കിലും 'ഇസ്ലാംപേടി' സൃഷ്ടിച്ച് സംഘ്പരിവാർ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങാനാണ് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ശ്രമിക്കുന്നെതന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ വക്താക്കൾക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങാനുള്ള സഹിഷ്ണുതയും ഉണ്ടാവണം. സമസ്തയെ ഇന്നേവരെ വർഗീയ പരാമർശംകൊണ്ട് ആരും മുറിവേൽപിച്ചിട്ടില്ലെന്നും സമസ്തയിൽ വർഗീയത ആരോപിച്ച പി. ജയരാജെൻറ പ്രസ്താവനക്ക് മറുപടിയായി മുഹമ്മദ്കോയ തങ്ങൾ പറഞ്ഞു.
ഉത്തരേന്ത്യയിൽ അടിച്ചുവീശുന്ന വർഗീയ വിഷവായു കേരളത്തിലേക്ക് കടക്കാതിരിക്കാൻ അതി ജാഗ്രത വേണമെന്ന് മുജാഹിദ് (വിസ്ഡം വിഭാഗം) ജനറൽ െസക്രട്ടറി ടി.കെ. അഷ്റഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിെൻറ ജയപരാജയങ്ങൾ വിലയിരുത്തുന്ന രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും കൂടുതൽ ജാഗ്രത പാലിക്കണം. വർഗീയ വിഭജനം കേരളത്തിെൻറ സാമൂഹിക മണ്ഡലത്തിൽ ഏൽപിക്കുന്ന മുറിവ് ആഴമേറിയതായിരിക്കും -അഷ്റഫ് പറഞ്ഞു.
മുസ്ലിം ഭീതി പരത്തി സംഘ്പരിവാറിന് മരുന്നിട്ടുകൊടുക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ വ്യക്തമാക്കി. ഇസ്ലാമോഫോബിയ സൃഷ്ടിച്ച് അധികാരമുറപ്പിക്കാനുള്ള വിലകുറഞ്ഞ നീക്കം കേരളത്തിനപകടകരമാെണന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എം മർകസുദ്ദവയും എസ്.കെ.എസ്.എസ്.എഫും മുഖ്യമന്ത്രിയുടെ പ്രസ്താവന സാമുദായിക ധ്രുവീകരണം വളർത്തുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.