കൊച്ചി: സ്ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്ര കൺവൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും വീണാ ജോർജും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പരിക്കേറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദർശിക്കും. മൂന്ന് സ്വകാര്യ ആശുപത്രികളിലായാണ് പരിക്കേറ്റവർ കഴിയുന്നത്.
സർവകക്ഷിയോഗം കഴിഞ്ഞാണ് മുഖ്യമന്ത്രി കളമശ്ശേരിയിലേക്ക് എത്തിയത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ കണ്ട മുഖ്യമന്ത്രി രോഗികളുടെ ബന്ധുക്കളെയും സന്ദർശിച്ചു. ഇവിടെ നാലുപേരാണ് ഐ.സിയുവിൽ കഴിയുന്നത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന രണ്ടുപേർ ആസ്റ്റർ മെഡിസിറ്റിയിലാണുള്ളത്. അതുകഴിഞ്ഞ് രാജഗിരി ആശുപത്രിയും മുഖ്യമന്ത്രി സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.