തിരുവനന്തപുരം: ഒാണത്തോടനുബന്ധിച്ച് സാമൂഹിക പെൻഷൻ ഇനത്തിൽ 3100 കോടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 50.13 ലക്ഷം പെന്ഷന് ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 52 ശതമാനം പെന്‍ഷനുകളും ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍കാരുടെ വീടുകളിലുമെത്തിക്കും. പെന്ഷന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുന്ന പ്രവൃത്തി ഏകദേശം പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഓണം-ബലിപ്പെരുന്നാൾ ആഘോഷങ്ങള്‍ക്ക് മുമ്പ് എല്ലാ പെന്‍ഷനുകളും വിതരണം ചെയ്യും. ലഭ്യമായ കണക്കുകള്‍ പ്രകാരം 62 ശതമാനവും വിതരണം ചെയ്തുകഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത, ബോണസ്, മുൻകൂർ ശമ്പളം എന്നിവ തടസ്സംകൂടാതെ വിതരണം ചെയ്യുവാനുള്ള നടപടികളായി. സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്ഷന് വിതരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 29ന് മുമ്പ് ഇത് പൂര്‍ത്തിയാക്കാനുള്ള നടപടി ധനകാര്യ വകുപ്പ് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.