മതേതരത്വത്തിന്‍റെ മറവിൽ ജിഹാദികളെ സി.പി.എം സഹായിക്കുന്നു -യോഗി ആദിത്യനാഥ്​ 

കണ്ണൂർ: മതേതരത്വത്തി​​െൻറ മറവിൽ കേരളത്തിൽ സി.പി.എം ജിഹാദിഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖര​​െൻറ നേതൃത്വത്തിലുള്ള ജനരക്ഷായാത്രയുടെ രണ്ടാംദിനത്തിലെ പര്യടനത്തിന്​ സമാപനംകുറിച്ച്​ കണ്ണൂർ സ്​റ്റേഡിയം കോർണറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇൗ യാത്ര തിരുവനന്തപുരത്ത്​ സമാപിക്കു​േമ്പാഴേക്കും ജനവികാരം ഉയർന്നുവരും. കണ്ണൂർ എന്നുപറഞ്ഞാൽ കണ്ണുനീരി​​െൻറ നാടാണ്​ എങ്കിൽ, വരുംദിവസങ്ങളിൽ മാർക്​സിസ്​റ്റ്​ പാർട്ടിക്കാർ ധാരാളം കണ്ണീരൊഴുക്കേണ്ടിവരും. കാരണം, നിങ്ങളുടെ ഇൗ അക്രമസംഭവങ്ങൾകൊണ്ട്​ നിങ്ങളുടെ അധികാരം നഷ്​ടമാകും. ജിഹാദിഭീകരതക്ക്​ കുടപിടിക്കുന്ന മാർക്​സിസ്​റ്റ്​ ഭരണകൂടത്തിനെതിരെ വരുംദിവസങ്ങളിൽ പോരാട്ടം ശക്തമാക്കണം.

പവിത്രമായ പ്രത്യയശാസ്​ത്രത്തിനുവേണ്ടി ജീവൻബലിയർപ്പിച്ചവരുടെ ബലിദാനം വ്യർത്ഥമാകില്ല. ബലിദാനികളുടെ കുടുംബത്തോടൊപ്പം എന്നും ഞങ്ങളുണ്ടാകും. അവരുടെ സ്വപ്​നം യാഥാർഥ്യമാക്കുകയെന്നതാണ്​ നാം ഒാരോരുത്തരുടെയും കടമ. ജനാധിപത്യത്തിൽ അക്രമത്തി​ന്​ സ്ഥാനമില്ല. മാർക്​സിസ്​റ്റ്​ പാർട്ടി ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അക്രമത്തി​​െൻറ പാത വെടിയണം. 

ആദിശങ്കര​​െൻറയും ശ്രീനാരായണഗുരുവി​​െൻറയും നിത്യാനന്ദസ്വാമിയുടെയും ഇവരുടെ പാത പിന്തുടർന്ന്​ സനാതനധർമത്തി​​െൻറ പതാകവാഹകയായ അമൃതാനന്ദമയിയുടെയും നാടാണ്​ കേരളം. ആർക്കും വിസ്​മരിക്കാനാവാത്ത ഇൗ കേരളത്തിൽ ഇന്ന്​ കൊലപാതകങ്ങൾ പെരുകുകയാണ്​. സംഘ്​പരിവാർ പ്രവർത്തകരായ 283 പേരാണ്​ കേരളത്തിൽ കൊല്ലപ്പെട്ടത്​. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ നാട്ടിൽമാത്രം നാലുപേർ കൊല്ലപ്പെട്ടു. നാടി​​െൻറ വികസനം ലക്ഷ്യമിട്ട്​ പ്രവർത്തിച്ചുവെന്ന തെറ്റിനാണ്​ സംഘ്​പ്രവർത്തകർ കൊല്ലപ്പെടുന്നത്​. ഇത്​ എത്രകാലം തുടരും. ഇതിന്​  അറുതിവരുത്തണമെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു. 

എല്ലാവർക്കും വണക്കം, ബഹുമാനപ്പെട്ട രാജശേഖർജി എന്ന്​ മലയാളത്തിൽ പ്രസംഗമാരംഭിച്ച യോഗി ആദിത്യനാഥ്​ കണ്ണൂരി​​െൻറ മണ്ണ്​ ചുവപ്പുമാറി കുങ്കുമവർണമായിത്തീരുമെന്ന പ്രതീക്ഷയാണുള്ളതെന്ന്​ പറഞ്ഞാണ്​ പ്രസംഗം അവസാനിപ്പിച്ചത്​. 

Tags:    
News Summary - UP Chief Minister Yogi Adityanath Speech in BJP Janaraksha Yatra -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.