പൊലീസ്​ ഭേദഗതി നിയമം നടപ്പാക്കി​െല്ലന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കൽ -രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: മുഖ്യധാരാ - സാമൂഹ്യ മാധ്യമങ്ങളെയും രാഷ്​ട്രീയ വിമര്‍ശകരെയും നിശ്ശബ്​ദരാക്കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമമാരണ ഓര്‍ഡിനന്‍സ് നടപ്പാക്കില്ലന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രസ്താവന തട്ടിപ്പാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മാധ്യമമാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടത്.

ഓര്‍ഡിനന്‍സില്‍ ഗവർണര്‍ ഒപ്പിടുന്നതോടെ അത് നിയമമായി കഴിഞ്ഞു. ഒരു നിയമം നിലവില്‍ വന്നശേഷം അത് നടപ്പാക്കി​െല്ലന്ന് മുഖ്യമന്ത്രിക്കല്ല, ആര്‍ക്കും പറയാന്‍ കഴിയില്ല. നിയമം നടപ്പാക്ക​ിെല്ലന്ന പിണറായിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.

കേരള പൊലീസ്​ ആക്റ്റിലെ 118എ എന്ന ഭേദഗതി മനുഷ്യാവകാശങ്ങളെയും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെയും ലംഘിക്കുന്നതാണ്. ഭരണഘടനാപരമായി തന്നെ നിലനില്‍പ്പില്ലാത്ത ഒരു ഭേദഗതിയാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. അത് കൊണ്ടുതന്നെ അത് പിന്‍വലിക്കുകയാണ് വേണ്ടത്.

ഭേദഗതി നടപ്പാക്കില്ലന്ന് സര്‍ക്കാര്‍ പറഞ്ഞാലും അത് നിയമമായി നിലനില്‍ക്കുന്ന കാലത്തോളം പൊലീസിന് ഇതുപയോഗിച്ച് കേസുകള്‍ രജിസ്​റ്റര്‍ ചെയ്യാം. നടപ്പാക്കില്ലന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഏട്ടിലെ പശു മാത്രമാണ്.

സി.പി.എം കേന്ദ്ര നേതൃത്വവും പ്രശാന്ത് ഭൂഷണപ്പോലുള്ള നിയമ വിദഗ്ധരും മാധ്യമലോകവും പൊതു സമൂഹവും ഈ നിയമത്തെ ജനാധിപത്യവിരുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടും അത് പിന്‍വലിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സുപ്രീംകോടതിയുടെ നിരവധിയായ വിധികളുടെ അന്തസത്തെക്കെതിരെ കൊണ്ടുവന്ന ഈ ഭേദഗതിക്ക് നിയമപരമായി യാതൊരു നിലനില്‍പ്പുമില്ല. മാധ്യമങ്ങളെയും രാഷ്​ട്രീയ വിമര്‍ശകരെയും പ്രതിപക്ഷത്തെയും നിശ്ശബ്​ദരാക്കാന്‍ കൊണ്ടുവന്ന ഈ ഭേദഗതി ഉടന്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - Chief Minister's statement that the Police Amendment Act has not been implemented is deceiving the people - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.